top political developments India
നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലുമെല്ലാമാണ് 2017ല്‍ സജീവ വിഷയമായിരുന്നതെങ്കില്‍ 2018 തിരഞ്ഞെടുപ്പുകളുടേതായിരുന്നുവെന്ന് പറയാം. ഒട്ടേറെ പ്രധാന തിരഞ്ഞെടുപ്പുകള്‍ക്കാണ് രാജ്യം ഈ വര്‍ഷം സാക്ഷിയായത്. ത്രിപുരയിലും കര്‍ണാടകത്തിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ 2018 വിടപറയാന്‍ നേരം നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പും രാജ്യത്തിന്റെ രാഷ്ട്രീയ ഗതി വെളിപ്പെടുത്തുന്നതാണ്.